2021 ഫെബ്രുവരി 8 ന് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നടക്കുന്ന നവകേരളം യുവകേരളം സി.എം.@കാമ്പസ്
പരിപാടിയില്‍ സംബന്ധിക്കുന്നതിന് കോളജില്‍ ഹാജരാകുന്ന എല്ലാ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തത്സമയ സംപ്രേക്ഷണത്തിന്റെ ലൈവ് സ്ട്രീമിങ് കോളജില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഫേസ്ബുക്ക്,
യൂടൂബ് എന്നീ സാമൂഹ്യമാധ്യമങ്ങളിലൂടെയും തത്സമയസംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ എല്ലാ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
അന്നേ ദിവസം കോളജില്‍ ഹാജരാകാത്തവര്‍ക്ക് പരിപാടിയില്‍ സംബന്ധിക്കുന്നതിനുള്ള
ഓണ്‍ലൈന്‍ ലിങ്കുകള്‍ താഴെ കൊടുക്കുന്നു
ഉന്നതവിദ്യാഭ്യാസ രംഗത്തെ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ 2021 ഫെബ്രുവരി 8-ാം തീയതി നടക്കുന്ന നവകേരളം യുവകേരളം സി.എം.@കാമ്പസ് പരിപാടിയില്‍ പങ്കെടുക്കുന്ന അനഘ എസ്. തമ്പി (രണ്ടാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദം), അമല്‍ ജോണ്‍ ജേക്കബ് (മൂന്നാംവര്‍ഷ മലയാളം, ബിരുദം), ഹര്‍ഷ അന്ന ഫിലിപ് (ഒന്നാംവര്‍ഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം) എന്നവര്‍ക്ക് ബസേലിയസ് കലാലയ കൂട്ടായ്മയുടെ അഭിനന്ദനങ്ങള്‍,
ആശംസകള്‍.